കേരളം

എസ്എഫ്‌ഐയും ഡിഫിയും പിണറായി എന്ന് കേള്‍ക്കുമ്പോള്‍ മുട്ടിടിക്കുന്ന യുവജന പ്രസ്ഥാനങ്ങള്‍: വിടി ബല്‍റാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതെരെ വിടി ബല്‍റാം എംഎല്‍എയുടെ കടുത്ത വിമര്‍ശനം. മുന്‍പ് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ സമ്മേളനം കഴിയും വരെ നിരാഹാരമനുഷ്ഠിച്ചപ്പോള്‍ അവരെ ബ്രേക്ക്ഫാസ്റ്റ് മാത്രമുപേഷിച്ച് സമരം നടത്തിയവര്‍ എന്നാണ് ഡിഫി, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പരിഹസിച്ചത്. അങ്ങനെയുള്ളവര്‍ക്ക് ഇപ്പോഴത്തെ ഈ കടുംവെട്ടിനെതിരെ ഒരു കട്ടന്‍ചായയെങ്കിലും ഉപേക്ഷിച്ചുള്ള സമരം നടത്താന്‍ കഴിയുമോ എന്നും വിടി ചോദിച്ചു.

പിണറായി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കാല്‍മുട്ടിടിക്കുന്ന വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങളുടെ കാര്യം കഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിടി ബല്‍റാം പ്രതികരിച്ചത്.

വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സ്വാശ്രയ സമരത്തിൽ മുൻപ്‌ പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ സമ്മേളനം കഴിയും വരെ നിരാഹാരമനുഷ്ഠിച്ച സമയത്ത്‌ "ഒരു ബ്രേക്ക്‌ഫാസ്റ്റ്‌ മാത്രമുപേക്ഷിച്ച്‌ സമരം നടത്തിയവർ" എന്ന് വലിയവായിൽ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്ത ഡിഫി, എസ്‌എഫ്‌ഐ നേതാക്കൾ ഇപ്പോഴത്തെ ഈ കടുംവെട്ടിനെതിരെ ഒരു കട്ടൻചായയെങ്കിലും ഉപേക്ഷിച്ചുള്ള സമരം നടത്താൻ കടന്നുവരുമോ?

പിണറായി എന്ന് കേൾക്കുമ്പോൾ മുട്ടിടിക്കുന്ന "വിദ്യാർത്ഥി, യുവജന" പ്രസ്ഥാനങ്ങൾ. കഷ്ടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു