കേരളം

പി.വി അന്‍വറിന്റെ പാര്‍ക്കിന് കലക്ടറുടെ ക്ലീന്‍ ചിറ്റ്; പാര്‍ക്ക് പണിതിരിക്കുന്നത് പരിസ്ഥിതി ലോല പ്രദേശത്തല്ല 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എംഎല്‍എ പിവി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് ക്ലീന്‍ ചിറ്റ് നല്‍കി എറണാകുളം ജില്ലാ ഭരണകൂടം. അനധികൃത പാര്‍ക്ക് നിര്‍മ്മാണത്തില്‍ കൂടഞ്ഞി പഞ്ചായത്ത് അന്‍വറിന് നോട്ടിസ് അയക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത് കയ്യേറ്റ ഭൂമിയിലോ മിച്ച ഭൂമിയിലോ അല്ല. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നും ജില്ലാ കലക്ടര്‍ റവന്യൂ മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ക്ക് പണിതിരിക്കുന്നത് പരിസ്ഥിതി ലോല പ്രദേശത്തല്ല.

അന്‍വറിന്റെ പാര്‍ക്കിന് ആരോഗ്യവകുപ്പ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയവയില്‍ നിന്നുളള അനുമതികള്‍ റദ്ദാക്കിയിരുന്നു. നേരത്തെ പിവി അന്‍വര്‍ നിയമലംഘനം നടത്തിയിട്ടില്ലെന്നായിരുന്നു പഞ്ചായത്ത് നിലപാടെടുത്തിരുന്നത്.എന്നാല്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് അന്വേഷണം നടത്തി നിയമലംഘനം നടത്തിയെന്ന് കണ്ടെത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്‌ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ

റേഷന്‍ കാര്‍ഡ് ആണോ വാരിക്കോരി കൊടുക്കാന്‍?; ഡ്രൈവിങ് സ്‌കൂളുകാരെ ഇളക്കിവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും; മന്ത്രി- വീഡിയോ