കേരളം

വടിവാള്‍ കാട്ടി കെഎസ്ആര്‍ടിസി യാത്രക്കാരെ കൊള്ളയടിച്ചു പണവും സ്വര്‍ണവും കവര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് യാത്രക്കാരെ കൊള്ളയടിച്ചു. ചന്നപട്ടണത്തുവെച്ചാണ് സംഭവം നടന്നത്. വടിവാള്‍ കാണിച്ചു സ്വര്‍ണവും പണവും മുഖംമൂടി ധരിച്ച നാലംഗ സംഘം കൊള്ളയിടിക്കുകയായിരുന്നു. പുലര്‍ച്ചെ 2.45നാണ് സംഭവം നടന്നത്.

സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്നുള്ള ബസാണിത്. യാത്രക്കാരുടെ കഴുത്തില്‍ കത്തിവെക്കുകയും സ്വര്‍ണമാല കവര്‍ന്നെടുക്കുകയും ചെയ്യുകയായിരുന്നു. ബൈക്കിലെത്തിയ മുഖം മൂടി ധരിച്ചെത്തിയ സംഘം വഴിചോദിക്കാനെന്ന വ്യാജേന ബസില്‍ കയറുകയും കത്തികാണിച്ചു ഭീഷണിപ്പെടുത്തുകയുമായിരുന്നു.

കന്നഡ ഭാഷ സംസാരിക്കുന്നവരാണ് കൊള്ളക്കാരെന്നാണ് പ്രാഥമിക വിവരം. യാത്രക്കാരായി കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്നതിനാല്‍ പ്രതികരിക്കാന്‍ സാധിച്ചില്ലെന്ന് യാത്രക്കാരന്‍ പറഞ്ഞു. ഈ റൂട്ടില്‍ രാത്രികാലത്ത് ചെറു വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി കൊള്ളയിടിക്കുന്നത് പതിവാണെന്നും എന്നാല്‍ ഒരു ബസ് തടഞ്ഞു ഇങ്ങനെ കൃത്യം ചെയ്യുന്നത് ആദ്യമായാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

കര്‍ണാക പോലീസ് സ്ഥലത്തെത്തി യാത്രക്കാരില്‍ നിന്നും ഡ്രൈവറില്‍ നിന്നും വിശദാംങ്ങളെടുത്ത് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്