കേരളം

കോഴിക്കോട് കടല്‍ ഉള്‍വലിഞ്ഞു; ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: തെക്കന്‍ കേരളത്തില്‍ കനത്ത മഴയും കടല്‍ ക്ഷോഭവും രൂക്ഷമായി തുടരുന്നതിനിടയില്‍ വടക്കന്‍ കേരളത്തിലും  ശക്തമായ കടല്‍ ക്ഷോഭത്തിന് തുടക്കമാകുന്നു.  കോഴിക്കോട് കടല്‍ ഉള്‍വലിഞ്ഞു. കാപ്പാട്, കടലുണ്ടി, താനൂര്‍ എന്നിവിടങ്ങളിലാണ് കടല്‍ ഉള്‍വലിഞ്ഞത്. ഇതേതുര്‍ന്ന് കോഴിക്കോട് തീരദേശവാസികള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. ബീച്ചുകളില്‍ നിന്ന് ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചു. 

കേരളത്തില്‍ ഇടവിട്ട് കനത്ത മഴയും ശക്തമായ കാറ്റും തുടരും. അടുത്ത മണിക്കൂറുകളില്‍ കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷകേന്ദ്രം അറിയിച്ചു. 

ഇനിയും ഒരാഴ്ച കടല്‍ ക്ഷോഭം തുടരുമെന്നും മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി