കേരളം

സര്‍ക്കാര്‍ പൂര്‍ണപരാജയം ; ഉറ്റവരെ തിരഞ്ഞ് മല്‍സ്യതൊഴിലാളികള്‍ ഇറങ്ങേണ്ട അവസ്ഥയെന്ന് രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഓഖി ദുരന്തം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്്ച സംഭവിച്ചു. കോസ്റ്റല്‍ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. കടലില്‍ കാണാതായ ഉറ്റവരെ തിരഞ്ഞ് മല്‍സ്യ തൊഴിലാളികള്‍ പോകേണ്ട അവസ്ഥയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. 

തലസ്ഥാനത്തുണ്ടായിട്ടും മുഖ്യമന്ത്രി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചില്ല. റവന്യൂവകുപ്പും മുഖ്യമന്ത്രിയും തമ്മിലുള്ള ശീതസമരവും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.ഉടന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

അതിനിടെ ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. വിഴിഞ്ഞത്തുനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. കടലില്‍ കാണാതായവരെ തിരഞ്ഞ് മല്‍സ്യതൊഴിലാളികളും കടലില്‍ പോയിട്ടുണ്ട്. വിഴിഞ്ഞത്തുനിന്നും പൂന്തുറയില്‍ നിന്നുമാണ് തിരച്ചില്‍ സംഘങ്ങള്‍ കടലില്‍ പോയത്. പൂന്തുറയില്‍ നിന്നും 40 ഓളം വള്ളങ്ങളിലാണ് തൊഴിലാളികള്‍ കടലില്‍ പോയത്. പൂന്തുറയില്‍ നിന്നുമാത്രം 33 പേരെ കണ്ടെത്താനുണ്ടെന്നാണ് നാട്ടുകാര്‍ അറിയിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്