കേരളം

'മേഴ്‌സിക്കുട്ടിയമ്മ കാണാന്‍ വരേണ്ട';  പൂന്തുറയില്‍ ഫിഷറീസ് മന്ത്രിക്കെതിരെ പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പൂന്തുറയില്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനൊപ്പം എത്തിയ സംസ്ഥാന ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. മല്‍സ്യതൊഴിലാളികളെ അപമാനിച്ച മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഇവിടം വിട്ടുപോകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. മന്ത്രി ഇവിടെ ഞങ്ങളെ കാണാന്‍ വരേണ്ട. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ വന്നാല്‍ ഞങ്ങള്‍ സ്വീകരിക്കും. കേള്‍ക്കും. പക്ഷെ മേഴ്‌സിക്കുട്ടിയമ്മ വരേണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. 

അതേസമയം രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ച നാട്ടുകാര്‍, കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്റെ വാക്കുകള്‍ ശ്രവിച്ചു. കടലില്‍ പോയ അവസാനത്തെ ആളെ കണ്ടെത്തുന്നതുവരെ തെരച്ചില്‍ തുടരും. മല്‍സ്യ തൊഴിലാളികള്‍ മതിയെന്ന് പറയുന്നത് വരെ തെരച്ചില്‍ തുടരും. യുദ്ധക്കപ്പല്‍ അടക്കമുള്ള മുഴുവന്‍ സംവിധാനങ്ങളും തെരച്ചിലിന് ഉപയോഗിക്കും. രാവിലെ തെരച്ചിലിന് പോയ കോസ്റ്റ്‌ഗോര്‍ഡ്, നേവി കപ്പലുകളില്‍ മല്‍സ്യ തൊഴിലാളികളെയും കൊണ്ടുപോയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു. 

രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നടപടികള്‍ നാട്ടുകാരെ അറിയിക്കും. അതാത് സമയത്തുതന്നെ അറിയിക്കാന്‍ സംവിധാനമുണ്ടാക്കും. വാട്‌സ് ആപ്പ് നമ്പര്‍ തന്നാല്‍ നേരിട്ട് അറിയിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. പ്രതിഷേധവും തര്‍ക്കവും അവസാനിപ്പിച്ച് എല്ലാവരും ഒത്തൊരുമിച്ച് കടലില്‍ അകപ്പെട്ട സഹോദരങ്ങളെ കണ്ടെത്താന്‍ ശ്രമിക്കണമെന്നും കേന്ദ്രമന്ത്രി അഭ്യര്‍ത്ഥിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്