കേരളം

ശശികലയ്ക്കും ശോഭാ സുരേന്ദ്രനും 'അസുഖം' വേറെ: എംഎം മണി

സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട്: ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്ക്കും ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും 'അസുഖം' വേറെ എന്തോ ആണെന്ന് മന്ത്രി എംഎം മണി. ആളുകളോട് എങ്ങനെ പെരുമാറണം എന്നു പറഞ്ഞുകൊടുക്കാന്‍ ഇവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് അറിയില്ലേയെന്നും മണി ചോദിച്ചു. സിപിഎം കാഞ്ഞങ്ങാട് ഏരിയാ സമ്മേളനത്തിലാണ് മണിയുടെ പരാമര്‍ശം.

കേരളം രണ്ടു സ്ത്രീകളെക്കൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണെന്ന് എംഎം മണി പറഞ്ഞു. ശശികലയും ശോഭാ സുരേന്ദ്രനും. ആദ്യത്തെയാള്‍ വായ തുറന്നാല്‍ പ്രശ്‌നമാണ്, വര്‍ഗീയമായിപ്പോവും. രണ്ടാമത്തെയാള്‍ക്ക് ആണുങ്ങളെ തല്ലാനാണ് ഇഷ്ടം. എന്റെ പല്ല് അടിച്ചുതെറിപ്പിക്കുമെന്ന് ഒരിക്കല്‍ വീരവാദം മുഴക്കി. മര്യാദയ്ക്ക് ആളുകളോടു പെരുമാറണമെന്നു പറഞ്ഞുകൊടുക്കാന്‍ ഇവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് അറിയില്ലേ. എല്ലാം ഒതുതരം ഏര്‍പ്പാടാണ്- മണി പറഞ്ഞു. 

രണ്ടുപേരെക്കൊണ്ടു തന്നെ പൊറുതിമുട്ടിയിരിക്കുമ്പോഴാണ്, ജനരക്ഷാ മാര്‍ച്ചില്‍ ഉത്തരേന്ത്യയില്‍നിന്നു സ്ത്രീകളെ ഇറക്കുമതി ചെയ്തതെന്ന് എംഎം മണി പറഞ്ഞു. സിപിഎം തല്ലുകൊള്ളാന്‍ വിധിക്കപ്പെട്ടവരാണെന്ന്, കൂടെയുള്ളവര്‍ പോലും പറയുന്നുവെന്നും സിപിഐയെ പേരെടുത്തു പരാമര്‍ശിക്കാതെ മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍