കേരളം

തോമസ് ചാണ്ടി വിഷയം: കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിപിഐ മന്ത്രിമാര്‍ അവിശ്വാസം പ്രകടിപ്പിച്ചിട്ടില്ല. ഹൈക്കോടതി വിധി വന്നതിന്റെ തൊട്ടടുത്ത ദിവസം ഗതാഗത മന്ത്രിസ്ഥാനത്ത് നിന്ന് തോമസ് ചാണ്ടി രാജിവച്ചെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു

സര്‍ക്കാരിന് കൂട്ടൂത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് ആരോപിച്ചുളള ഹര്‍ജിയിലെ വാദത്തിനിടെയാണ് ഇക്കാര്യം എജി കോടതിയെ അറിയിച്ചത്. ഭൂമി കയ്യേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി കോടതിയെ സമീപിച്ചത് വ്യക്തിപരമാണെന്നും എ ജി അറിയിച്ചു

മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട ഭൂമി കയ്യേറ്റവിഷയത്തില്‍ കോടതി സംസ്ഥാന സര്‍ക്കാരിനെതിരെ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മന്ത്രി സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചത് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതിന്റെ സൂചനയാണെന്ന് കോടതി നിരീക്ഷിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് ഉന്നയിച്ചുളള ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം