കേരളം

ഭൂമി പിടിച്ചെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരെ അപ്പീലുമായി ജോയ്‌സ് ജോര്‍ജ്ജ്

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: ഇടുക്കി കൊട്ടാക്കമ്പൂരില്‍   തന്റെയും കുടുംബത്തിന്റെയും പേരിലുണ്ടായിരുന്ന 28 ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കിയ ദേവികുളം സബ് കളക്ടറുടെ നടപടിക്കെതിരെ ജോയ്സ് ജോര്‍ജ്ജ് എംപി കളക്ടര്‍ക്ക് പരാതി നല്‍കി. സബ്കളക്ടറുടെ നടപടി നിയമവിരുദ്ധവും 1971 ന് മുന്‍പായി ഭൂമി കൈവശം വെച്ചിരുന്നതുമായ രേഖകള്‍  ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്.

നേരത്തെ ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ സബ് കളക്ടര്‍ വിആര്‍  പ്രേംകുമാര്‍ എംപിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെ പേരിലുളള ഭൂമിയില്‍ സബ് കളക്ടര്‍ ക്രമേക്കേട് കണ്ടെത്തിയിത്. തുടര്‍ന്നായിരുന്നു ഭൂമിയിടെ പട്ടയം റദ്ദാക്കിയത്. ഇതിനെ ചോദ്യം ചെയ്ത് 30 ദിവസത്തിനകം കളക്ടര്‍ക്ക് അപ്പീല്‍ നല്‍കാമെന്ന് ഉത്തരവിലുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ജോയ്‌സ് ജോര്‍ജ്ജ് കളക്ടര്‍ക്ക് പരാതി നല്‍കിയത്. നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടി എംപി റവന്യൂ മന്ത്രിക്കും പരാതി നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും