കേരളം

ലവ് ജിഹാദ് ആരോപിച്ച് ജീവനോടെ കത്തിച്ച സംഭവത്തെ ന്യായികരിച്ച് ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാജസ്ഥാനിലെ രാജ്‌സമന്ത് ജില്ലയില്‍ ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചശേഷം ജീവനോടെ കത്തിച്ച സംഭവത്തെ ന്യായീകരിച്ച് ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്. കാശിയിലെയും മധുരയിലെയും മുസ്‌ലിം പള്ളികള്‍ പൊളിക്കുമെന്ന ഭീഷണിയുമായി ബാബറി മസ്ജിദ് ദിനത്തില്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് പ്രതീഷ് ലൗവ് ജിഹാദാരോപിച്ച നടന്ന കൊലപാതകത്തെ ന്യായീകരിച്ചും രംഗത്തെത്തിയത്.

മുഹമ്മദ് ഭാട്ടാ ഷെയ്ഖ് എന്നയാളെയാണ് ലൗജിഹാദ് ആരോപിച്ച് ശംഭുനാഥ് റൈഗര്‍ കൊലപ്പെടുത്തിയിരുന്നത്. ഇന്ത്യ ടുഡേയുടെ ഈ കൊലപാതക വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു പ്രതീഷിന്റെ ലൗവ് ജിഹാദിനെതിരായ പോസ്റ്റ്. 'ഭാരതത്തിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ജിഹാദികള്‍ ലവ് ജിഹാദ് അവസാനിപ്പിക്കേണ്ട സമയം ആയിരിക്കുന്നു. ലവ് ജിഹാദ് അവസാനിപ്പിച്ചാല്‍ ഇങ്ങനെ ഉള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പറ്റും. മുസാഫാര്‍ നഗര്‍ കലാപവും ലവ് ജിഹാദ് കാരണമാണ്. മുസ്‌ലിം നേതാക്കള്‍ തന്നെ മുന്‍കൈ എടുത്തു ലവ് ജിഹാദ് അവസാനിപ്പിക്കണം' എന്നായിരുന്നു പ്രതീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പ്രതീഷ് വിശ്വനാഥന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

രാജസ്ഥാനില്‍ ലവ് ജിഹാദ് ചെയ്യാന്‍ ശ്രമിച്ച ജിഹാദിയെ ജീവനോടെ ചുട്ടെരിക്കുന്ന വീഡിയോ വൈറല്‍ ആകുന്നു .. ലവ് ജിഹാദ് ചെയ്യാന്‍ ശ്രമിക്കുന്ന ഓരോരുത്തര്‍ക്കും ഇതായിരിക്കും ഗതി എന്ന് കൊലപാതകം ചെയ്ത ആള്‍ വിഡിയോയില്‍ പറയുന്നുമുണ്ട് ..ഭാരതത്തിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ജിഹാദികള്‍ ലവ് ജിഹാദ് അവസാനിപ്പിക്കേണ്ട സമയം ആയിരിക്കുന്നു..ലവ് ജിഹാദ് അവസാനിപ്പിച്ചാല്‍ ഇങ്ങനെ ഉള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പറ്റും . മുസാഫാര്‍ നഗര്‍ കലാപവും ലവ് ജിഹാദ് കാരണമാണ് .. മുസ്ലിം നേതാക്കള്‍ തന്നെ മുന്‍കൈ എടുത്തു ലവ് ജിഹാദ് അവസാനിപ്പിക്കണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്