കേരളം

ഉന്നതതല കേന്ദ്രസംഘം കേരളം സന്ദര്‍ശിക്കും; 1843 കോടിയുടെ സഹായം ആവശ്യപ്പെട്ടു: പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓഖി ദുരന്ത ബാധിതര്‍ക്കായുള്ള കേന്ദ്ര പാക്കേജ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി. 1,843 കോടിയുടെ പാക്കേജ് കേരളം കേന്ദ്രത്തോടാവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. 300 കോടി രൂപ ഉടന്‍ തന്നെ സഹായമായി ലഭിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഹൃസ്വകാലത്തേക്ക് 256 കോടിയും, മിഡില്‍ ടേമായി 792 കോടി, ദീര്‍ഘകാലത്തേക്ക് 795 കോടി എന്നിങ്ങനെയാണ് സഹായധനം ആവശ്യപ്പെട്ടിരിക്കുന്നത്. 

ഉന്നതതല കേന്ദ്ര സംഘം സംസ്ഥാനത്ത് ഉടന്‍ തന്നെ സന്ദര്‍ശിക്കുമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. ഇതിനുശേഷം കേരളം ഉന്നയിച്ച കാര്യങ്ങള്‍ പരിശോധിക്കാമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും  ഉറപ്പുലഭിച്ചിട്ടുണ്ട്. പുന:രധിവാസ പദ്ധതി നടപ്പാക്കുന്നതിന് ലോക ബാങ്കിന്റെ സഹായമടക്കം ലഭിക്കുന്ന നാഷണല്‍ സൈക്ലോണ്‍ റിസ്‌ക് മിറ്റിഗേഷന്‍ പ്രോജക്റ്റിന്റെ ഭാഗമായി ഈ വിഷയം എടുക്കേണ്ടതുണ്ടെന്ന ആവശ്യം പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു

കേരളത്തില്‍ 13,436, ഭൂമിയും വീടും ഇല്ലാത്ത മത്സ്യത്തോഴിലാളികള്‍ ഉണ്ട്. 4148 പേര്‍ക്ക് ഭൂമിയുണ്ട് വീടില്ല.  ഇവര്‍ക്കാകെ പ്രധാനമന്ത്രിയുടെ റൂറല്‍ ഹൗസിംഗ് പദ്ധതി പ്രകാരം 201819 കാലഘട്ടത്തില്‍ വീട് നല്‍കാനാവശ്യമായ സഹായം നല്‍കണം എന്നാവശ്യപ്പെട്ടു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കൃത്യമായ വിവരം ലഭിക്കുന്നതിനുവേണ്ട  സാമ്പത്തിക സാങ്കേതിക സഹായം നല്‍കണമെന്നും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

ദുരന്തത്തിന്റെ ഭാഗമായി കേന്ദ്ര ഏജന്‍സികളും സംസ്ഥാനവും നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന്റെ ചിലവ് കേന്ദ്രം വഹിക്കണം. എല്ലാ കാര്യങ്ങളോടും ആഭ്യന്തര മന്ത്രിയില്‍ നിന്നും നല്ല പ്രതികരണമാണുണ്ടായത്. നിര്‍മല സീതാരാമുനും അനുകൂലമായാണ് പ്രതികരിച്ചതെന്ന് ന്യൂഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്