കേരളം

സാമ്പത്തിക സംവരണ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് തിരുത്തണമെന്ന് വിടി ബല്‍റാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സാമ്പത്തിക സംവരണ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് വിടി ബല്‍റാം. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് തിരുത്തണമെന്നാണ് വിടി ബല്‍റാം എംഎല്‍എ ആവശ്യപ്പെട്ടത്. 

ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് നിരുത്തരവാദപരമാണ്. ആര്‍ക്കെങ്കലും ഏകപക്ഷീയമായി പ്രഖ്യാപിക്കാന്‍ കഴിയുന്നതല്ല സാമ്പത്തിക സംവരണം. കോണ്‍ഗ്രസ് എക്കാലത്തും ജാതി സംവരണത്തെ അനുകൂലിച്ച പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, സാമ്പത്തിക സംവരണത്തെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. നിരവധി ആളുകള്‍ ഇതിനെ വിമര്‍ശിച്ചും പിന്തുണച്ചും രംഗത്തെത്തിയിരുന്നു. വിടി ബല്‍റാം മുമ്പും ജാതി സംവരണം തുടരണമെന്നതില്‍ ഉറച്ച വാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല