കേരളം

കണ്ണന്താനം കേരളത്തിലേക്ക് വരരുത്,വന്നാല്‍ തന്നെ വാ തുറക്കരുത്; ബിജെപി നേതൃയോഗത്തില്‍ വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂരില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന ഭാരവാഹിയോഗത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് രൂക്ഷവിമര്‍ശനം. ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍ കണ്ണന്താനത്തിന് എതിരെ ആഞ്ഞടിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍ ശിവരാമന്‍, പി പി വാവ എന്നിവര്‍ കണ്ണന്താനം കേരളത്തിലെ പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമാണെന്ന് പറഞ്ഞു.

പിണറായി വിജയനെ തന്റെ ഗുരുവായാണ് കണ്ണന്താനം കാണുന്നത്. പിന്നെ ഗുരുഭക്തി മൂത്ത് മുഖ്യമന്ത്രിയെ വല്ലാതെ പുകഴ്ത്തും. ഇത് പാര്‍ട്ടിക്ക് ബാധ്യതയാണെന്ന് പി പി വാവ പറഞ്ഞു. 

ശിവരാജന്‍ കുറേക്കൂടി തീവ്രമായി കണ്ണന്താനത്തെ പരിഹസിച്ചു. അദ്ദേഹത്തിന്റെ കഴിവുകള്‍ ഡല്‍ഹിയില്‍ പാര്‍ട്ടിക്ക് ഗുണമായിരിക്കും. അദ്ദേഹത്തോട് കേരളത്തിലേക്ക് വരരുതെന്ന് പറയണം. അഥവാ വന്നാല്‍ തന്നെ പത്രക്കാരോട് വാ തുറക്കരുതെന്ന് പറയണമെന്നും ശിവരാജന്‍ പറഞ്ഞു.

കേന്ദ്രനേതാക്കളായ നളിന്‍കുമാര്‍ കട്ടീല്‍, എച്ച് രാജ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം. സംസ്ഥാന നേതാക്കള്‍ ഒരാള്‍ പോലും കണ്ണന്താനത്തിന് അനുകൂലമായി ഒരക്ഷരം പോലും മിണ്ടിയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്