കേരളം

വയനാട്ടില്‍ ഒരു കോടിയുടെ നിരോധിത നോട്ടുകള്‍ പിടികൂടി

സമകാലിക മലയാളം ഡെസ്ക്

പുല്‍പ്പള്ളി: വയനാട്ടില്‍ ഒരുകോടി രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടി. നോട്ടുകള്‍ കൈമാറാന്‍ ശ്രമിച്ചവരും വയനാട് പുല്‍പ്പള്ളിയില്‍ നിന്ന് പൊലീസ് പിടിയിലായി. 50 ലക്ഷത്തിന്റെ ആയിരം രൂപ നോട്ടുകളും 50 ലക്ഷത്തിന്റെ 500 രൂപ നോട്ടുകളുമാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. 

മാരുതി ആള്‍ട്ടോ കാറില്‍ കുരുമുളക് ചാക്കില്‍ നോട്ടുകെട്ടുകള്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ഇവര്‍ ശ്രമിച്ചത്. പയ്യന്നൂരില്‍ നിന്നാണ് തങ്ങള്‍ നിരോധിച്ച നോട്ടുകള്‍ ശേഖരിച്ചതെന്നാണ് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞത്. ബസിലാണ് നോട്ടുകെട്ടുകള്‍ പുല്‍പ്പള്ളിയിലെത്തിച്ചത്. അവിടെനിന്ന് കാറില്‍ കടത്താന്‍ ശ്രമിക്കവെ രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് ഇവരെ പിടികൂടുകയായിരുന്നു. 

ഇരിട്ടി സ്വദേശികളായ രണ്ടുപേരും, വയനാട് സ്വദേശികളായ മുന്നുപേരുമാണ് പിടിയിലായത്. നോട്ടുകള്‍ എന്തിനുവേണ്ടിയാണ് കൊണ്ടുപോയതെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതികളെ ചോദ്യം ചെയ്തതിന് ശേഷം കൃത്യമായ അന്വേഷണം നടത്തിയാല്‍ മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുവെന്നാണ് പോലീസ് പറയുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ