കേരളം

കറന്റ് എപ്പോള്‍ പോകുമെന്നറിയണോ ? മൊബൈല്‍ നമ്പര്‍ നല്‍കി കെഎസ്ഇബിയില്‍ രജിസ്റ്റര്‍ ചെയ്യുക 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :  വൈദ്യുതി എപ്പോള്‍ പോകുമെന്ന് അറിയണോ ? അറ്റകുറ്റപ്പണിയ്ക്ക് ശേഷം എപ്പോള്‍ വൈദുതി ബന്ധം പുനഃസ്ഥാപിക്കുമെന്ന് അറിയണോ ? ഇലക്ട്രിസ്റ്റി ബോര്‍ഡുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ അറിയേണ്ടുന്ന കാര്യങ്ങള്‍ ഇനി നിങ്ങളുടെ മൊബൈലിലെത്തും. ഇതിനായി ഉപഭോക്താക്കള്‍ മൊബൈല്‍ നമ്പര്‍ നല്‍കി കെഎസ്ഇബിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന് വൈദ്യുതി ബോര്‍ഡ് ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു. 

വിവരസാങ്കേതികവിദ്യാധിഷ്ഠിതമായ നിരവധി സേവനങ്ങള്‍ ഇപ്പോള്‍ വൈദ്യുതിബോര്‍ഡ് ഉപഭോക്താക്കള്‍ക്കായി നല്‍കി വരുന്നുണ്ട്. ഈ സേവനങ്ങള്‍ ലഭിക്കുന്നതിനായി ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പരോ ഇമെയില്‍ വിലാസമോ  രജിസ്റ്റര്‍ ചെയ്താല്‍ മതിയാകുന്നതാണ്. വൈദ്യുതി തടസ്സമുണ്ടാകാന്‍ സാധ്യതയുള്ള സമയവും അറ്റകുറ്റപ്പണികള്‍ക്കുശേഷമുള്ള പുന:സ്ഥാപനസമയവും ഉപഭോക്താക്കളെ എസ്.എം.എസ് വഴി  അറിയിക്കുന്ന 'ഊര്‍ജ്ജദൂത് ' പദ്ധതി, വെദ്യുതി ബില്‍ തുകയുടെ വിവരങ്ങളും പണം അടയ്ക്കാനുള്ള തീയതിയും അറിയിക്കുന്നതോടൊപ്പം വൈദ്യുതിവിച്ഛേദനം ഒഴിവാക്കുന്നതിനായി ബില്‍തുക അടയ്‌ക്കേണ്ടുന്ന തീയതി ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്ന 'ഊര്‍ജ്ജസൌഹൃദ' പദ്ധതി എന്നിവ് ഇതില്‍ പ്രധാനപ്പെട്ടതാണ്. 

ഉപഭോക്താക്കള്‍ക്ക് www.kseb.in എന്ന വെബ്‌സൈറ്റ്  വഴി മൊബൈല്‍ നമ്പരും ഇമെയില്‍ വിലാസവും നല്‍കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.  കൂടാതെ സെക്ഷനോഫീസിലും  ഇതിനായുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതായി  ചീഫ് പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു. ഇനിയും മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത  ഉപഭോക്താക്കള്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്ത് ഈ സൗജന്യസേവനങ്ങള്‍  ലഭ്യമാക്കണമെന്ന് വൈദ്യുതി ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത