കേരളം

സര്‍ക്കാരിന് പിന്തുണയെന്ന് ആന്റണി; ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷംനല്‍കി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ ഓഖി ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണ. ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപയുടെ ധനസഹായം നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ കെ ആന്റണിയാണ് പാര്‍ട്ടിയുടെ എല്ലാ പിന്തുണയും ഉറപ്പുനല്‍കിയത്. അസുഖത്തെ തുടര്‍ന്ന് വിശ്രമിക്കുന്ന എ കെ ആന്റണിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനോടാണ് ഇക്കാര്യം പറഞ്ഞത്. 
 
അതേസമയം ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനം പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സൗജന്യ റേഷന്‍ വിതരണം കാര്യക്ഷമമായിട്ടില്ല. മോശം അരിയാണ് നല്‍കുന്നതെന്നു പരാതിയുണ്ട്. തീരദേശത്ത് ഭക്ഷണക്കിറ്റ് വിതരണം ചെയ്യണമെന്ന പ്രതിപക്ഷ നിര്‍ദേശം പരിഗണിക്കാമെന്നു സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി സമ്മതിച്ചെങ്കിലും നടപ്പായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു