കേരളം

കുടിയേറ്റക്കാരുടെ മറവില്‍ കയ്യേറ്റം അംഗീകരിക്കില്ല: റവന്യൂമന്ത്രി

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റം സംബന്ധിച്ച് ദേവികുളം സബ് കലക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ആറു മാസത്തിനുള്ളില്‍ തുടര്‍നടപടികള്‍ ഉണ്ടാകും. കുടിയേറ്റ കര്‍ഷകരുടെ പേരില്‍ നടക്കുന്ന കൈയേറ്റം അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.  

ഉദ്യോഗസ്ഥരെ ജനങ്ങളും ജനങ്ങളെ ഉദ്യോഗസ്ഥരും വിശ്വാസത്തിലെടുക്കണം.നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരായ ആരോപണം അന്വേഷിച്ച് വരികയാണ്. തെറ്റ് ചെയ്‌തെന്ന് ബോധ്യപ്പെട്ടാല്‍ നടപടി ഉണ്ടാകും. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും റവന്യൂ മന്ത്രി പറഞ്ഞു. അതേസമയം ജോയ്‌സ് ജോര്‍ജ്ജ് എംപി ഭൂമി കയ്യേറിയിട്ടുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും റവന്യൂ മന്ത്രി പറഞ്ഞു

കുറുഞ്ഞി ഉദ്യാന പ്രശ്‌നം ആറ് മാസത്തിനകം പരിഹരിക്കുമെന്നും ജനവാസ മേഖലകളെ ഒഴിവാക്കിയായിരിക്കും അതിര്‍ത്തി പുനര്‍നിര്‍ണയിക്കുകയെന്നും 3200 ഹെക്ടറായിരിക്കും വിസ്തീര്‍ണമെന്നും മന്ത്രി മൂന്നാറില്‍ മാധ്യമങ്ങളോട് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു