കേരളം

യുവതി തിരക്കഥ വായിക്കാനായി ഫഌറ്റിലെത്തി; ഉണ്ണി മുകുന്ദന്‍ പരാതിയില്‍ പറയുന്നത് ഇവയൊക്ക

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെ അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തി യുവതിയും സുഹൃത്തുകളും പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതി ചേരാനെല്ലൂര്‍ പൊലീസ് അന്വേഷിക്കും. ഉണ്ണി മുകുന്ദന്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത ശേഷം ഒറ്റപ്പാലം പൊലീസാണു പരാതി ചേരാനെല്ലൂര്‍ പൊലീസിനു കൈമാറിയത്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി സ്വദേശിനിക്കും അഭിഭാഷകന്‍ ഉള്‍പ്പെടെ മൂന്നു സുഹൃത്തുക്കള്‍ക്കും എതിരെയാണു ഉ്ണ്ണി മുകുന്ദന്‍ പൊലീസില്‍ പരാതി നല്‍കിയത്. ചേരാനെല്ലൂര്‍ എസ്‌ഐ സുനുമോനാണ് അന്വേഷണച്ചുമതല.

ചേരാനെല്ലൂരിലെ ഫ്‌ലാറ്റില്‍ തിരക്കഥ വായിച്ചു കേള്‍പ്പിക്കാനെന്ന പേരില്‍ നടനെ സമീപിച്ചിരുന്ന യുവതിയും സുഹൃത്തുക്കളും പിന്നീട് ഒരുതവണ നേരിട്ടും പലതവണ ഫോണിലും ഭീമമായ തുക ആവശ്യപ്പെട്ടെന്നാണു പരാതി. ആവശ്യപ്പെട്ട പണം നിശ്ചിതസമയത്തിനകം നല്‍കിയില്ലെങ്കില്‍ അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും ഉണ്ണി മുകുന്ദന്‍ പരാതിയില്‍ പറയുന്നു. 

തിരക്കഥ കേട്ടപ്പോള്‍ തന്നെ സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് ഉണ്ണി മുകുന്ദന്‍ അവരെ അറിയിച്ചിരുന്നു. ഒറ്റപ്പാലം കയറംപാറ കേന്ദ്രീയ വിദ്യാലയം റോഡില്‍ സ്ഥിരതാമസമാക്കിയ ഉണ്ണി മുകുന്ദന്‍ ഒറ്റപ്പാലം സിഐ പി. അബ്ദുല്‍ മുനീറിനു നല്‍കിയ പരാതിലാണു കേസെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന