കേരളം

കീഴ്‌കോടതി ജഡ്ജിമാര്‍ക്ക് ജനങ്ങളെയും സര്‍ക്കാരിനെയും ഭയം: വിധിയെക്കുറിച്ച് അഡ്വ. ആളൂര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിയമ വിദ്യാര്‍ഥി കൊല്ലപ്പെട്ട കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുമെങ്കിലും ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടത് നീതിദേവതയുടെ മുന്‍പില്‍ ചോദ്യചിഹ്നമായി അവശേഷിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. ബിഎ ആളൂര്‍. ജനങ്ങളെയും സര്‍ക്കാരിനെയും ഭയപ്പെടുന്നതുകൊണ്ടാണ് വേണ്ടത്രെ തെളിവുകളില്ലാതിരുന്നിട്ടും അമീറുല്‍ ഇസ്!ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചതെന്നും ആളൂര്‍ ആരോപിച്ചു.  പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ ഏക പ്രതി അമീറുല്‍ ഇസ്‌ലാമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ആളൂര്‍.

കേരളത്തിലെയും ഇന്ത്യയിലെയും കീഴ്‌ക്കോടതികളില്‍നിന്ന് നട്ടെല്ലുള്ള ജഡ്ജിമാര്‍ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുകയാണെന്ന് ബി.എ. ആളൂര്‍ കുറ്റപ്പെടുത്തി. ജനങ്ങളെയും സര്‍ക്കാരിനെയും ഭയപ്പെടുന്നതുകൊണ്ടാണ് വേണ്ടത്രെ തെളിവുകളില്ലാതിരുന്നിട്ടും അമീറുല്‍ ഇസ്!ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്.

കീഴ്‌ക്കോടതി വധശിക്ഷ വിധിച്ചെങ്കിലും അത് മേല്‍ക്കോടതികള്‍ ശരിവയ്‌ക്കേണ്ടതുണ്ടെന്ന് ആളൂര്‍ ചൂണ്ടിക്കാട്ടി. അതിനായി വിധിയുടെ വിശദാംശങ്ങള്‍ ഹൈക്കോടതിയിലേക്ക് അയച്ചുകൊടുക്കും. അമീറുല്‍ ഇസ്‌ലാം നിരപരാധിയാണെന്ന വാദം ആവര്‍ത്തിച്ച ആളൂര്‍, അമീറിന് നീതി നേടിക്കൊടുക്കാന്‍ ഏതറ്റം വരെയും പോകുമെന്നും വ്യക്തമാക്കി.

കീഴ്‌ക്കോടതികള്‍ക്ക് നട്ടെല്ല് നഷ്ടമായെങ്കിലും മേല്‍ക്കോടതികള്‍ക്ക് ആ അവസ്ഥ വന്നിട്ടില്ലെന്ന് സൗമ്യ വധക്കേസിന്റെ വിചാരണ വേളയില്‍ വ്യക്തമായതാണെന്നും ആളൂര്‍ ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ