കേരളം

ജിഷ വധം : കോടതിയുടെ ശിക്ഷാവിധി ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി :  ജിഷ കൊലക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിന് ഓരോ കുറ്റത്തിനും പ്രത്യേകം പ്രത്യേകമായാണ് കോടതി ശിക്ഷ വിധിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. അഞ്ചോളം കുറ്റങ്ങള്‍ പ്രതി നടത്തിയതായി കോടതി കണ്ടെത്തിയിരുന്നു. ഓരോ കുറ്റത്തിനും പ്രത്യേകം പ്രത്യേകം ശിക്ഷയും പ്രസ്താവിച്ചിട്ടുണ്ട്. കോടതിയുടെ ശിക്ഷാവിധി ഇങ്ങനെ. 

കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെ വീട്ടില്‍ അതിക്രമിച്ചു കയറല്‍(ഐപിസി 449) ന് ഏഴ് വര്‍ഷം തടവ്.  രക്ഷപ്പെടാനാവാത്തവിധം വിധം തടഞ്ഞുവയ്ക്കല്‍ ( ഐപിസി 342)ന് ഒരു വര്‍ഷം തടവും 10000 രൂപ പിഴയും. 
ബലാത്സംഗം (ഐപിസി 376)ന് 10 വര്‍ഷം കഠിന തടവ്. ആയുധം ഗുഹ്യഭാഗത്ത് കുത്തിക്കയറ്റി മരണതുല്യമാക്കല്‍ (ഐപിസി 376 എ) ന് ജീവപര്യന്തവും, 25000 രൂപ പിഴയും. കൊലപാതകം (ഐപിസി 302) ന് വധശിക്ഷയും പിഴയും. വിവിധ വകുപ്പുകളിലായി പ്രതി ആകെ അഞ്ചുലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു. 

അതേസമയം പ്രോസിക്യൂഷന്‍ ആരോപിച്ച തെളിവുനശിപ്പിക്കല്‍, പട്ടികജാതിവര്‍ഗ പീഡനനിയമം എന്നീ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി