കേരളം

ഓഖി ദുരന്തം : കാണാതായവര്‍ 300, മരണം 60, തിരിച്ചറിയാനുള്ളത് 44 മൃതദേഹങ്ങള്‍ ; പുതിയ കണക്കുമായി സര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഓഖി ദുരന്തത്തില്‍ കാണാതായവരുടെ പുതിയ കണക്കുമായി സംസ്ഥാന സര്‍ക്കാര്‍. ദുരന്തത്തില്‍ 300 പേരെ കാണാതായെന്നാണ് ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നത്. പൊലീസ്, ഫിഷറീസ്, ദുരന്ത നിവാരണ വകുപ്പുകളുടെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള കണക്കാണിത്. 60 പേര്‍ മരിച്ചെന്നും, 44 മൃതദേഹങ്ങല്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും കണക്കുകള്‍ പറയുന്നു. 

എഫ്‌ഐആറുകള്‍ പ്രകാരം കാണാതായവര്‍ : തിരുവനന്തപുരം-171, കൊച്ചി - 32. എഫ്‌ഐആര്‍ കൂടാതെയുള്ളവര്‍ കൊല്ലം -13, തിരുവനന്തപുരം- 83 എന്നിങ്ങനെയാണ്. പുതിയ കണക്കുപ്രകാരം 60 പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോള്‍, 70 ഓളം പേര്‍ മരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

ബേപ്പൂര്‍ പുറം കടലില്‍ നാവികസേനയുടെ ഐഎന്‍എസ് സുഭദ്ര നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇത് അടക്കം 44 മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്. തിരുവനന്തപുരം-ഒമ്പത്, കൊല്ലം-രണ്ട്, എറണാകുളം-ഏഴ്, തൃശൂര്‍-രണ്ട്, മലപ്പുറം- മൂന്ന്, കോഴിക്കോട് -21 എന്നിങ്ങനെയാണ് തിരിച്ചറിയാനുള്ളവരുടെ കണക്കുകള്‍. 

അതേസമയം ചെറു വള്ളങ്ങളില്‍ കടലില്‍ പോയി കാണാതായവരുടെ കാര്യത്തില്‍ തീരദേശത്ത് കടുത്ത ആശങ്ക നിലനില്‍ക്കുകയാണ്.  തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ കണക്കനുസരിച്ച് തിരുവനന്തപുരം ജില്ലയില്‍ നിന്ന് 256 മല്‍സ്യ തൊഴിലാളികളെയാണ് കാണാനുള്ളത്. ഇതില്‍ 94 പേര്‍ നാട്ടില്‍ നിന്നും, 147 പേര്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും കടലില്‍ പോയവരാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്