കേരളം

തിയോഗിലെ സിപിഎം വിജയത്തെ അവഗണിച്ച് സിപിഐ മുഖപത്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹിമാചല്‍ പ്രദേശില്‍ 24 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ചെങ്കൊടി പാറിയത് കേരളത്തിലെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ കൊണ്ടാടുകയാണ്. എന്നാല്‍ തിയോഗിലെ സിപിഎം സ്ഥാനാര്‍ത്ഥിയുടെ വിജയം കേരളത്തിലെ ഇടതുമുന്നണിയിലെ പ്രബല കക്ഷിയായ സിപിഐയുടെ മുഖപത്രത്തിന് വെറും ഏഴാം പേജ് വാര്‍ത്തയായി ചുരുങ്ങി. ബിജെപി മുഖപത്രം അടക്കം രാകേഷ് സിംഗയുടെ ചിത്രം സഹിതം വാര്‍ത്ത കൊടുത്തപ്പോള്‍ ജയനുഗം വാര്‍ത്ത രണ്ടു കോളത്തിലൊതുങ്ങി. 

രാഷേിന്റെ വിജയം ഓണ്‍ലൈന്‍ എഡിഷനില്‍ ലീഡ് സ്‌റ്റോറിയായാണ് ജനയുഗം പ്രസിദ്ധീകരിച്ചിരുന്നത്. എന്നാല്‍ പ്രിന്റ് എഡിഷനില്‍ ഏഴാം പേജിലേക്ക് വാര്‍ത്ത ചുരുങ്ങി. തിയോഗില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും നിലവില്‍ കര്‍ഷക സംഘം നേതാവുമായ രാകേഷ് സിംഗ വിജയിച്ചു കയറിയത്. ഹിമാചലിലെ സിപിഎം വിജയം ഏറ്റവും കൂടുതല്‍ ആഹ്ലാദമുണ്ടാക്കിയത് കേരളത്തിലെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കാണ്. എന്നാല്‍ സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രത്തിന് വിജയം അത്ര പ്രാധാന്യമുള്ളതായി തോന്നുന്നില്ല. 

കേരളത്തില്‍ സിപിഎം-സിപിഐ ഭിന്നത രൂക്ഷമായി തുടരുന്നതിനിടയിലാണ് തിയോഗിലെ സിപിഎമ്മിന്റെ വിജയം പ്രാധാന്യം കുറഞ്ഞ വാര്‍ത്തയാക്കി ജനയുഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ