കേരളം

മോദി പറഞ്ഞത് അങ്ങനെയല്ല; ഇത്തവണയും പരിഭാഷയില്‍ തെറ്റുകളുടെ പൂരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓഖി ദുരന്തബാധിതരുമായി പൂന്തുറയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചപ്പോള്‍ പരിഭാഷപ്പെടുത്തിയതില്‍ തെറ്റുകളുടെ പൂരം. ചെറിയ പ്രസംഗത്തിനിടയിലും നിരവധി തവണയാണ് പരിഭാഷക തെറ്റുവരുത്തിയത്. പ്രസംഗം പരിഭാഷപ്പെടുത്താനായി പരിഭാഷകയെ നിര്‍ത്തിയത് സംസ്ഥാന സര്‍ക്കാരായിരുന്നു.

പരിഭാഷകയുടെ പരിചയക്കുറവ് മുഖ്യമന്ത്രിയുള്‍പ്പെടെ പലരെയും അസ്വസ്ഥപ്പെടുത്തി. അതിനിടെ പരിഭാഷകയെ മാറ്റാന്‍ ശ്രമം തുടര്‍ന്നെങ്കിലും മോദി പ്രസംഗം അവസാനിപ്പിച്ചിരുന്നു.

കേരളത്തില്‍ നിന്നു പോയ മത്സ്യതൊഴിലാളികളില്‍ പലരും വിദേശരാജ്യങ്ങളിലെത്തിയിരിക്കുകയാണെന്നും ഇവരുടെ കാര്യത്തില്‍ വിദേശമന്ത്രാലയം ഇടപെടുന്നുണ്ടെന്നും മോദി പറഞ്ഞെങ്കിലും പരിഭാഷക വിട്ടുകളഞ്ഞു. ഇത് പ്രസംഗിക്കാനുള്ള സമയമല്ലെന്ന് പറഞ്ഞപ്പോള്‍ ആഘോഷിക്കാനുള്ള സമായമായിരുന്നില്ലെന്നായി പരിഭാഷ.

സംസ്ഥാന സര്‍ക്കാരുമായി തുടര്‍ചര്‍ച്ചകള്‍ നടത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ അത് ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നായി. കേന്ദ്രചട്ടങ്ങള്‍ക്കനുസരിച്ച് പരമാവധി സഹായം നല്‍കുമെന്ന് പറഞ്ഞപ്പോള്‍ അത് പരിഭാഷപ്പെടുത്താന്‍ വിവര്‍ത്തക വിട്ടുപോയിരുന്നു. നിങ്ങള്‍ക്ക് എല്ലാവര്‍ക്കുമായി ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ഈശ്വരന്റെ പേരില്‍ ഉറപ്പു തരുന്നു എന്നായിരുന്നു പരിഭാഷക പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും