കേരളം

നടിയെ ആക്രമിച്ച കേസ്: സാക്ഷി മൊഴികള്‍ ചോര്‍ന്നത് എവിടെനിന്ന്;  പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക സാക്ഷി മൊഴികള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും. സാക്ഷികളെ സംരക്ഷിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം ലംഘിച്ചാണ് ദിവസങ്ങളായി മാധ്യമങ്ങളില്‍ കേസിലെ മൊഴികള്‍ പുറത്തായതെന്നും ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. 

ചൊവ്വാഴ്ച അങ്കമാലി കോടതിയില്‍ നിന്ന് പ്രതികളായ ചാര്‍ലി,വിഷ്ണു,സനല്‍ എന്നിവര്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് വാങ്ങിയിരുന്നു. ഇവരുടെ പക്കല്‍ നിന്നാണ് ഇത് മാധ്യമങ്ങള്‍ക്ക് ലഭിച്ചത് എന്നാണ് പ്രോസിക്യൂഷന്‍ വാദം. ഇത് സാക്ഷികളെയും അവരുടെ മൊഴികളെയും സംരക്ഷിക്കണമെന്ന സുപ്രീംകോടതിയുടെ (ഗോധ്ര കേസ്) ലംഘനമാണ്. 

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ചാര്‍ലി കണ്ടിട്ടുണ്ട്. കേസില്‍ ആദ്യം മാപ്പ് സാക്ഷിയാകാമെന്നാണ് ചാര്‍ലി ആദ്യം സമ്മതിതിച്ചിരുന്നത്. എന്നാല്‍ പിന്നീട് സമ്മര്‍ദങ്ങളെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു. 

കുറ്റപത്രത്തിന്റെ പകര്‍പ്പ് ദിലീപും കൈപ്പറ്റിയിരുന്നു. കുറ്റപത്രം ചോര്‍ന്നത് സംബന്ധിച്ച് നടപടിയെടുക്കണമെന്ന ദിലീപിന്റെ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി 23ന് പരിഗണിക്കാനിരിക്കേയാണ് സാക്ഷിമൊഴികള്‍ പുറത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്