കേരളം

പുതുച്ചേരിയില്‍ കൃഷിഭൂമിയുണ്ട്; ആ വിലാസത്തിലാണ് രജിസ്‌ട്രേഷന്‍ നടത്തിയത്: സുരേഷ് ഗോപി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വ്യാജ രേഖ ചമച്ച് വാഹന രസിജ്‌സ്‌ട്രേഷന്‍ നടത്തിയ കേസില്‍ സുരേഷ് ഗോപി എംപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പുതുച്ചേരിയില്‍ കൃഷിഭൂമി ഉണ്ടെന്നും കൃഷിഭൂമിയില്‍ പോകുമ്പോള്‍ താമസിക്കാന്‍ വാങ്ങിയ വീടിന്റെ വിലാസത്തിലാണ് വാഹനങ്ങള്‍ വാങ്ങിയതെന്നും സുരേഷ് ഗോപി മൊഴി നല്‍കി. 

നികുതി വെട്ടിപ്പ് നടത്താന്‍ ആഢംബര വാഹനങ്ങള്‍ക്ക് പുതുച്ചേരി രജിസട്രേഷന്‍ നടത്തി എന്നതാണ് സുരേഷ് ഗോപി എംപിക്ക് എതിരെയുള്ള കേസ്. ഇതേ സംഭവത്തില്‍ നടി അമല പോളിനെതിരേയും നടന്‍ ഫഹദ് ഫാസിലിനെതിരെയും കേസെടുത്തിട്ടുണ്ട്. ഫഹദ് ഫാസിലിനെതിരെ രണ്ടാമതും കേസെടുത്തിട്ടുണ്ട്. വ്യാജ രേഖ ചമച്ച് വീണ്ടും കാറ് വാങ്ങിയതിനാണ് കേസ്. മോട്ടോര്‍ വാഹന വകുപ്പാണ് കേസടെത്തിരുക്കുന്നത്. 

ആദ്യത്തെ കേസില്‍ മൂന്‍കൂര്‍ ജാമ്യംതേടി ഫഹദ് ഫാസില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആലപ്പുഴ സെഷന്‍സ് കോടതി ഇന്ന് വിധിപറയും. വ്യാജരേഖ ചമച്ചതിനും വഞ്ചനയ്ക്കുമാണ് കേസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ