കേരളം

ചോദ്യങ്ങളെ നിയന്ത്രിക്കുന്നത് മാര്‍ക്‌സിസ്റ്റ് സമീപനമല്ല; പിണറായിയുടെ മാധ്യമനയത്തെ പരോക്ഷമായി വിമര്‍ശിച്ച് എം.എ ബേബി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചോദ്യങ്ങളെ നിയന്ത്രിക്കുന്നത് മാര്‍ക്‌സിസ്റ്റ് സമീപനമല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. അധികാരത്തിലുള്ളവര്‍ക്ക് അധീശത്ത ബോധം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഒഴിഞ്ഞു മാറുന്ന മുഖ്യമന്ത്രിയുടെ നടപടിയെ പരോകഷമായി വിമര്‍ശിച്ചായിരുന്നു എം.എ ബേബിയുടെ പ്രസംഗം. 

മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കണം. നിങ്ങള്‍ക്ക് മുന്നേറാന്‍ കഴിയണമെങ്കില്‍ നിങ്ങള്‍ നിരന്തരം സംശയിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യണമെന്നാണ് കാറല്‍ മാര്‍ക്‌സിന്റെ നിരീക്ഷണം. നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങളെ അതുതന്നെയാണോ അകം പൊരുള്‍ എന്ന് സംശയിച്ച് അതിനെ ചോദ്യം ചെയ്യണം. അപ്പോളാണ് സത്യത്തിന്റെ കാമ്പിലേക്ക് എത്തിച്ചേരാനാവുക. ആസമീപനമാണ് മാധ്യമപ്രവര്‍ത്തകര്‍ പിന്തുടരുന്നതെങ്കില്‍ പിന്നതില്‍ പരാതിപ്പെടേണ്ട ഒരാവശ്യവുമില്ല,അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത