കേരളം

മാധ്യമപ്രവര്‍ത്തകനെ അര്‍ധരാത്രി വീട്ടില്‍ കയറി പൊലീസ് മര്‍ദിച്ചതായി പരാതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സദാചാര ലംഘനം ആരോപിച്ച് മാധ്യമ പ്രവര്‍ത്തകനു നേരെ പൊലീസ് അതിക്രമമെന്നു പരാതി. മാധ്യമ പ്രവര്‍ത്തകനായ പ്രതീഷിനെ വ്യാഴാഴ്ച അര്‍ധരാത്രി താമസസ്ഥലത്തു കയറി കസ്റ്റഡിയില്‍ എടുത്തെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സദാചാര ലംഘനം ആരോപിച്ച് നാട്ടുകാര്‍ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കുറച്ചു ദിവസങ്ങള്‍ മുമ്പ് പ്രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് വിവാദമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി പൊലീസ് കരുതിക്കൂട്ടി തയ്യാറാക്കിയ നാടകമാണ് ഇതെന്നാണ് പ്രതീഷിന്റെ സുഹൃത്തുക്കളുടെ പരാതി. വീട്ടിലെത്തിയ പൊലീസ് സംഘം ആദ്യം പ്രതിഷുമായി സംസാരിച്ച് തിരിച്ചു പോയതിന് ശേഷം വീണ്ടും തിരിച്ചു വന്ന് പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം.

നേരത്തെ, പ്രതീഷിനേയും, സാമൂഹ്യ പ്രവര്‍ത്തകയായ അമൃതയേയും മര്‍ദ്ദിച്ച പൊലീസ് നടപടി വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍