കേരളം

ഓഖി ദുരന്തം: ഇനിയും വരാത്തവര്‍ക്കായ് തിരിച്ചെത്തിയവര്‍ ക്രിസ്മസ് ദിനത്തില്‍ മെഴുകുതിരി കത്തിക്കും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ പെട്ട് കടലില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും തിരികെയെത്താത്തവര്‍ക്കും വേണ്ടി കടലില്‍ നിന്ന് തിരിച്ചെത്തിയവര്‍ ക്രിസ്മസ് സായാഹ്നത്തില്‍ ശംഖുമുഖത്ത് മെഴുക് തിരി കൊളുത്തും. വൈകുനനേരം ആറ് മണിക്കാണ് പരിപാടിയെന്ന് മത്സ്യത്തൊഴിലാളി നേതാവ് റ്റി. പീറ്റര്‍ അറിയിച്ചു.കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഓഖി ദുരന്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 74 ആണ്. ഇനിയും തിരിച്ചെത്താത്തവരുടെ എണ്ണം 215ഉം. നിലവില്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ക്ക് പുറമേ പ്രതിരോധ സേനയും 18 കപ്പലുകളും തെരച്ചില്‍ നടത്തുന്നുണ്ട്. ഇതില്‍ക്കൂടുതല്‍ പേര്‍ കടലില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് ലത്തീന്‍ സഭ പറയുന്നത്.  ഏറ്റവും കൂടുതല്‍പേര്‍ കൊല്ലപ്പെട്ടതും കാണാതായതും തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളില്‍ നിന്നാണ്. 

ഓഖി ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ദുരന്തത്തെ ദേശീയ ദുരന്ത പാക്കേജില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ദുരിതാശ്വാസ പാക്കേജ് അനുവദിക്കണം എന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ