കേരളം

കരുണാകരനെ രാജിവയ്പിച്ചതില്‍ കുറ്റബോധം; ആന്റണി അതിനെതിരായിരുന്നുവെന്ന് എംഎം ഹസന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിന്റെ സമയത്ത് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ രാജിവയ്പിക്കാന്‍ നടത്തിയ നീക്കങ്ങളില്‍ കുറ്റബോധമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. ഇത്തരമൊരു നീക്കം പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്ന് മുതിര്‍ന്ന നേതാവ് എകെ ആന്റണി മുന്നറിയിപ്പു നല്‍കിയിരുന്നെന്ന് ഹസന്‍ വ്യക്തമാക്കി.

കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെപ്പിക്കാന്‍ ശ്രമിക്കരുതെന്ന് തന്നോടും ഉമ്മന്‍ചാണ്ടിയോടും എ.കെ ആന്റണി ആവശ്യപ്പെട്ടിരുന്നെന്ന് ഹസന്‍ വെളിപ്പെടുത്തി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കെ.കരുണാകരനെ നീക്കിയാല്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണം ചെയ്യുമെന്ന് എ.കെ ആന്റണി മുന്നറിയിപ്പ് നല്കിയിരുന്നു. 

കെ.കരുണാകരനെ രാജി വെപ്പിക്കാന്‍ അന്നു നടത്തിയ നീക്കത്തില്‍ കുറ്റബോധം ഉണ്ടെന്നും എം.എം ഹസ്സന്‍ വിശദമാക്കി. ആന്റണിയുടെ ഉപദേശം ശരിയായിരുന്നു. അത് അവഗണിച്ചതില്‍ കുറ്റബോധമുണ്ടെന്ന് ഹസന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍