കേരളം

ഇടതുസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഒട്ടേറെ പരിമിതികള്‍ക്ക് നടുവില്‍ നിന്ന് : മുഖ്യമന്ത്രി പിണറായി വിജയന്‍ 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : ഇടതുസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഒട്ടേറെ പരിമിതികള്‍ക്ക് നടുവിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ വെല്ലുവിളി നേരിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിമിതികള്‍ക്കുള്ളിലും സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വഹിക്കുന്ന പങ്കും അവയ്ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രയാസങ്ങളും പാര്‍ട്ടി മുഴുവന്‍ അറിഞ്ഞിരിക്കണം. ഇക്കാര്യത്തില്‍ പരാജയപ്പെട്ടാല്‍ ഊതിപ്പെരുപ്പിച്ച പ്രതീക്ഷകളിലേക്കാകും അത് നയിക്കുക. മുഖ്യമന്ത്രി പറഞ്ഞു. 

നമുക്ക് പണത്തിന് വലിയ ക്ഷാമമുണ്ട്. അതുകൊണ്ടുതന്നെ സാധാരണ ബജറ്റിന് പുറത്ത് പണം സമാഹിക്കാന്‍ കഴിയണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണ്ടത്. ഒരു കാരണവുമില്ലാതെ ഒരു മനുഷ്യനെ ചുട്ടുകൊല്ലുന്നതിനെ അടക്കം വര്‍ഗീയ വികാരത്തിന്റെ ഭാഗമായി ന്യായീകരിക്കുന്ന നിലയാണ് ഉണ്ടായിട്ടുള്ളത്. ബിജെപിയുടെ ഉത്തരവാദപ്പെട്ട നേതാക്കള്‍ തന്നെ  ന്യൂനപക്ഷങ്ങള്‍ക്കെതിരെ  പ്രചാരവേലയുമായി രംഗത്തുവരികയാണ്. ഫെഡറല്‍ സംവിധാനത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും പിണറായി വിജയന്‍ ആരോപിച്ചു. 

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കാന്‍ നീക്കം നടക്കുന്നുണ്ട്. വര്‍ഗീയ ശക്തികളാണ് ഇതിന് പിന്നില്‍. രാജ്യത്തെ ജനാധിപത്യവും പാര്‍ലമെന്ററി സംവിധാനവും തകര്‍ക്കാനാണ് ആര്‍എസ്എസിന്റെ ശ്രമം. കടലോര മേഖലയുടെ സമഗ്രവികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. 

തൃപ്രയാറില്‍ സിഒ പൗലോസ് മാറ്റര്‍ അനുസ്മരണ നഗറില്‍ നടക്കുന്ന സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ മുതിര്‍ന്ന അംഗം പത്മനാഭന്‍ പതാക ഉയര്‍ത്തി. കേന്ദ്രകമ്മിറ്റി അംഗങ്ങളായ വൈക്കം വിശ്വന്‍, ഇപി ജയരാജന്‍, തോമസ് ഐസക്ക്, എ വിജയരാഘവന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍