കേരളം

സംവിധായകന്‍ യുസി റോഷന്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സംവിധായകന്‍ യു.സി.റോഷന്‍(55) അന്തരിച്ചു. മലയാള സിനിമയില്‍ ദീര്‍ഘകാലം സഹസംവിധായകനായി പ്രവര്‍ത്തിക്കുകയും 'മംഗല്യപ്പല്ലക്ക്' ഉള്‍പ്പെടെ ഏതാനും ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഭീഷ്മാചാര്യ, വാത്സല്യം തുടങ്ങിയ ചിത്രങ്ങളില്‍ കൊച്ചിന്‍ ഹനീഫയുടെ സഹസംവിധായകനായിരുന്നു. തമിഴിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയായ റോഷന്‍ കരള്‍ രോഗത്തെ തുടര്‍ന്ന് മംഗളൂരുവില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം സ്വദേശമായ കണ്ണൂര്‍ പയ്യാമ്പലത്ത് ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്