കേരളം

നല്ല ലെന്‍സ് വാങ്ങുമ്പോള്‍ നല്ല ഫ്രെയിമും വേണം; വിലയേറിയ കണ്ണടയുടെ കാര്യത്തില്‍ വിശദീകരണവുമായി മന്ത്രി ശൈലജ

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വിലയേറിയ കണ്ണടയുടെ തുക സര്‍ക്കാരില്‍ നിന്നും കൈപ്പറ്റിയ വിഷയത്തില്‍ വിശദീകരണവുമായി മന്ത്രി കെ കെ ശൈലജ. താന്‍ ചെയ്തത് തെറ്റാണെന്ന് ചൂണ്ടികാണിച്ചാല്‍ തിരുത്താന്‍ തയ്യാറാണ്. കണ്ണിന് കാര്യമായ കുഴപ്പമുണ്ട്. ഇടയ്ക്കിടെ കണ്ണട മാറ്റുന്നതിന് പകരം വിലകൂടിയ നല്ല ലെന്‍സ് വാങ്ങിയാല്‍ മതിയെന്ന് ഡോക്ടര്‍ ഉപദേശിച്ചു. ഇതനുസരിച്ചാണ് വിലയേറിയ കണ്ണട വാങ്ങിയതെന്നും ശൈലജ പറഞ്ഞു.

നല്ല ലെന്‍സ് വാങ്ങുമ്പോള്‍ നല്ല ഫ്രെയിമും വാങ്ങേണ്ടിവന്നു. അതാകുമ്പോള്‍ അഞ്ചാറു വര്‍ഷം ഉപയോഗിക്കാം. മന്ത്രിയെന്ന നിലയില്‍ തുക റീം ഇംബേഴ്‌സ് ചെയ്തുകിട്ടും. അതിനാലാണ് ബില്ല് നല്‍കിയത്. എജിയുടെ ഓഫീസിലൊക്കെ പോയശേഷമാണ് തുക അനുവദിക്കുന്നതെന്നും ആക്ഷേപങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്