കേരളം

മുത്തലാഖ് ബില്‍ പാസാക്കി; പ്രതിപക്ഷ നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് തള്ളി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രതിപക്ഷ എതിര്‍പ്പിനിടെ മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കി. ഒറ്റയടിക്കു മൂന്നു തവണ തലാഖ് ചൊല്ലുന്നതു നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്ലാണു കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബില്‍ അവതരിപ്പിക്കുന്നതിനോടുള്ള എതിര്‍പ്പ് ശബ്ദവോട്ടോടെ ലോക്‌സഭ തള്ളിയിരുന്നു.

പറഞ്ഞു. അതേസമയം, മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് മൗലികാവകാശ ലംഘനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. രാഷ്ട്രീയ പ്രേരിതമാണ് ബില്ലെന്ന് മുസ്‌ലിം ലീഗ് വ്യക്തമാക്കി. അതേസമയം ബില്ലില്‍ സമവായം ഉണ്ടാകണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതായി പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത് കുമാര്‍ അറിയിച്ചു.

മുസ്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന പേരിലാണു പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. മുത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നു വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണു ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. മുത്തലാഖിനു വിധേയയാകുന്ന ഭാര്യയ്ക്കു ഭര്‍ത്താവിനെതിരെ പൊലീസിനെ സമീപിക്കുകയോ നിയമസഹായം തേടുകയോ ചെയ്യാം. പ്രായപൂര്‍ത്തിയാകാത്ത മക്കളെ തനിക്കൊപ്പം വിടണമെന്നു ഭാര്യയ്ക്കു കോടതിയോട് ആവശ്യപ്പെടാം. എന്നാല്‍ വേണ്ടത്ര ചര്‍ച്ച നടത്താതെയാണു കരടു തയാറാക്കിയതെന്നു പ്രതിപക്ഷം ആരോപിച്ചു. മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു. 

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് മതസ്വാതന്ത്ര്യത്തിന് എതിരാണെന്ന് മുസ്ലീംലീഗ് ആരോപിച്ചു. ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ ലോക്‌സഭയില്‍ പറഞ്ഞു.സിവില്‍ കേസിന്റെ പരിധിയില്‍ വരുന്നതാണ് വിവാഹമോചനം. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയോട് യോജിക്കുന്നില്ലെന്ന് സിപിഎം വ്യക്തമാക്കി. മൂന്നുവര്‍ഷത്തെ തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ല് അവതരിപ്പിച്ചതിനോടുളള പ്രതിഷേധ സൂചകമായി സിപിഎം സഭയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി