കേരളം

മന്ത്രിമാര്‍ സോഷ്യല്‍ മീഡിയയില്‍ ലൈക്ക് കൂട്ടണം: മുഖ്യമന്ത്രിയുടെ ഓഫിസ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴി മന്ത്രിമാര്‍ കാര്യങ്ങള്‍ ഇടപെടുന്നത് ശക്തമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. മന്ത്രിമാരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ലൈക്കുകള്‍ വര്‍ദ്ധിപ്പിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

ഇതിന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സോഷ്യല്‍ മീഡിയ സെന്‍ട്രല്‍ ഡെസ്‌ക് തുടങ്ങും. എല്ലാ മുഖ്യമന്ത്രിമാരുടെയും പ്രവൈറ്റ് സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി എംവി ജയരാജന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സോഷ്യല്‍ മീഡിയയിലുള്ള ഇടപെടല്‍ ശക്തമാക്കുന്നതിനുള്ള തീരുമാനം എടുത്തത്.

നിലവില്‍ മന്ത്രിമാരുടെ സോഷ്യല്‍ മീഡിയയിലെ ഇടപെടലിന്റെ കണക്കുകളും അവതരിപ്പിച്ചു. ആറ് ലക്ഷം ലൈക്കുള്ള ധനമന്ത്രി തോമസ് ഐസക്കാണ് ഒന്നാമത്. ആറ് ലക്ഷം ലൈക്കുകളാണ് അദ്ദേഹത്തിനുള്ളത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ലൈക്കുകളുടെ കണക്ക് യോഗത്തില്‍ അവതരിപ്പിച്ചില്ല.
    

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്