കേരളം

സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കുറഞ്ഞെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; കണ്ണൂരിലും ഗണ്യമായ കുറവ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ ആക്രമണ കേസുകളില്‍ കാര്യമായ കുറവു വന്നതായി മുഖ്യമന്ത്രിയുടെ ഓഫിസ്. 2016നെ അപേക്ഷിച്ച് 2017ല്‍ കേസുകളില്‍ ഗണ്യമായ കുറവുണ്ടായെന്നാണ് വിശദീകരണം. 2016 ഡിസംബര്‍ 30 വരെ 1684 രാഷ്ട്രീയ ആക്രമണ കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 2017 ഡിസംബര്‍ 30ല്‍ എത്തിയപ്പോള്‍ അത് 1463 ആയി കുറഞ്ഞെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

കണ്ണൂരിലും രാഷ്ട്രീയ ആക്രമണ കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2016 ഡിസംബര്‍ വരെ കണ്ണൂര്‍ ജില്ലയിലെ ആക്രമണ കേസുകളുടെ എണ്ണം 363 ആയിരുന്നു. 2017 ഡിസംബര്‍  30 ആകുമ്പോഴേക്കും 271 ആയി അത് കുറഞ്ഞു.

അക്രമം അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ എടുത്ത ഭരണപരവും രാഷ്ട്രീയപരവുമായ നടപടികളെ തുടര്‍ന്നാണ് കേസുകളുടെ എണ്ണം കുറഞ്ഞതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ സമാധാന ചര്‍ച്ചകളുടെ കൂടി ഫലമായാണ് അക്രമസംഭവങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹത്തിന്റെ ഓഫിസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ