കേരളം

ആര്‍ദ്രം മിഷന്റെ ഭാഗമായി കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യമന്ത്രി ; ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഹൗസ് സര്‍ജന്മാരും പിജി റസിഡന്റ് ഡോക്ടര്‍മാരും അടക്കമുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍ന്നത്. ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ കോളേജുകളിലെയും ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം നടത്തി വന്നത്. 

ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടി പിന്‍വലിക്കില്ല. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനിടയായ സാഹചര്യം ജൂനിയര്‍ ഡോക്ടര്‍മാരെ ബോധ്യപ്പെടുത്തിയെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ആര്‍ദ്രം മിഷന്റെ ഭാഗമായി അടുത്ത വര്‍ഷം കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു. 

റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത തസ്തിക ഉണ്ടെങ്കില്‍ കണ്ടെത്തി നിയമനം നടത്താന്‍ പരിശ്രമിക്കും. റാങ്ക് ലിസ്റ്റ് ഉണ്ടായിട്ടും നിയമനം നടത്തിയില്ലെങ്കില്‍ അടിയന്തര നടപടി സ്വീകരിക്കും. സമരം നടത്തിയ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി എടുക്കില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്