കേരളം

നടിക്കെതിരെയുള്ള അക്രമത്തില്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരണം: കാനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മൂന്നോ നാലോ ഡ്രൈവര്‍മാര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല കൊച്ചിയില്‍ സംഭവിച്ചത്. സിനിമാ സംഘടനകളുടെ അപ്രമാദിത്വം അവസാനിപ്പിക്കണം. എല്ലാവര്‍ക്കും ജോലി ചെയ്യാനുള്ള സാഹചര്യം സിനിമയില്‍ ഉണ്ടാകണം.
അവകാശ സംരക്ഷണത്തിനായി നിലവില്‍ വന്ന സംഘടനകള്‍ തന്നെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. സിനിമാ സംഘടനകള്‍ മാധ്യമങ്ങളെ ബഹിഷ്‌കരിക്കുന്നതും ഉത്തരം മുട്ടുമ്പോഴുള്ള നടപടിയായേ കാണാന്‍ കഴിയു. അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച് സമഗ്രമായ സിനിമാ നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ