കേരളം

പ്രതിയെ പിടിച്ചത് മഹാകാര്യം: ലാല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയെ ചുരുങ്ങിയസമയത്തിനുള്ളില്‍ പിടിച്ചത് വലിയ കാര്യമാണെന്ന് നടനും സംവിധായകനുമായ ലാല്‍. പൊലീസ് ഇക്കാര്യത്തില്‍ വലിയ ശ്രമമാണ് നടത്തിയത്. കോടതിയില്‍നിന്ന് പ്രതിയെ പിടിച്ചതിന്റെ പേരില്‍ പൊലീസിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്ന് ലാല്‍ പറഞ്ഞു. പ്രതിക്കും മനുഷ്യാവകാശങ്ങളുണ്ടാവാം. എന്നാല്‍ അത് ഉയര്‍ത്തേണ്ട അവസരം ഇതല്ലെന്ന് ലാല്‍ ചൂണ്ടിക്കാട്ടി.

നടി ആക്രമിക്കപ്പെട്ട രാത്രിയില്‍ തന്നെ സഹായിക്കാന്‍ എത്തിയതിന്റെ പേരില്‍ നിര്‍മാതാവ് ആന്റോ ജോസഫിനെതിരെ ആരോപണം ഉയര്‍ന്നത് നിര്‍ഭാഗ്യകരമാണ്. ആപത് ഘട്ടത്തില്‍ ഒരാളുംആരെയും സഹായിക്കാന്‍ എത്താത്ത സാഹചര്യമാണ് ഇതുണ്ടാക്കുകയെന്നും ലാല്‍ ഓര്‍മിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്