കേരളം

സദാചാര ഗുണ്ടായിസത്തിന് വിധേയനായ യുവാവ് ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: അഴീക്കലില്‍ പ്രണയ ദിനത്തില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയാകേണ്ടി വന്ന യുവാവ് ജീവനൊടുക്കി. പാലക്കാട് അട്ടപ്പാടി സ്വദേശി അനീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനടുത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സദാചാര ഗുണ്ടകളുടെ അക്രമം അനീഷിനെ മാനസ്സികമായി തളര്‍ത്തിയിരുന്നു എന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. 

കഴിഞ്ഞ 14ന് അഴീക്കല്‍ ബീച്ചിലെത്തിയ അനീഷിനേയും കൂട്ടുകാരിയേയും സദാചാരത്തിന്റെ പേര് പറഞ്ഞു സാമൂഹിക വിരുദ്ധര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. വൈകുന്നേരമായിരുന്നു അക്രമം. ബീച്ചില്‍ ശുചിമുറി സൗകര്യമില്ലാത്തതിനാല്‍ സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്കു പോയപ്പോള്‍ സദാചാര ഗുണ്ടാസംഘം അക്രമിക്കുകയായിരുന്നു.

ഇവര്‍ അനീഷിനേയും പെണ്‍കൂട്ടിയേയും മര്‍ദ്ദിക്കുകയും വീഡിയോ എടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇരുവരുടേയും പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അഞ്ചു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. സദാചാര പൊലീസിങ്ങിനിരയായതിന്റെല മനപ്രയാസമാകാം അനീഷിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാ തന്നെയാണ് പൊലീസിന്റെയും നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്