കേരളം

പിണറായി ഇന്ന് മംഗളൂരുവില്‍ തടയാന്‍ സംഘപരിവാര്‍,  നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

മംഗളൂരു; മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നത് തടയുമെന്ന് ഭീഷണിപ്പെടുത്തി സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച മംഗളൂരുവില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 6 മുതല്‍ ഞായര്‍ വൈകിട്ട് 6 വരെയാണ് നിരോധനാജ്ഞ. പിണറായി പങ്കെടുക്കുന്ന പരിപാടിയെ നിരോധനാജ്ഞയുടെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  മുഖ്യമന്ത്രിയെ ഏതു തരത്തിലും തടയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ദിവസം സംഘപരിവാര്‍ മംഗളൂരുവില്‍ പ്രകടനങ്ങള്‍ നടത്തിയിരുന്നു. 

അതേസമയം സംഘപരിവാറിന്‍െ ഭീഷണികള്‍ വകവെക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മംഗളൂരുവിലെത്തും. രാവിലെ 11 മണിക്ക് അദ്ദേഹം വാര്‍ത്താ ഭാരതി ദിനപത്രത്തിന്റെ പുതിയ ഓഫീസ് കെട്ടിട ഉദ്ഘാടനം നിര്‍വഹിക്കും. സിപിഐഎം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ റാലിയിലും പങ്കെടുക്കും. മതസൗഹാര്‍ദ റാലിയുടെ പ്രകടനം 2.30ന് അംബേദ്കര്‍ സര്‍ക്കിളില്‍ നിന്നാരംഭിക്കും. മൂന്നിനു നെഹ്‌റു മൈതാനിയിലാണു പൊതുയോഗം.പിണറായി വിജയനെ കൂടാതെ സിപിഐഎം കര്‍ണ്ണാടകസംസ്ഥാന സെക്രട്ടറി ജി വി ശ്രീരാമ റെഡ്ഡിയും പരിപാടിയില്‍ പങ്കെടുക്കും. 

കേരള മുഖ്യമന്ത്രിക്ക് ആവശ്യമായ എല്ലാ സുരക്ഷയും ഒരുക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ എം.ചന്ദ്രശേഖര്‍ പറഞ്ഞു.സംഘപരിവാര്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിന് ബിജെപി പന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ