കേരളം

മുഖ്യമന്ത്രിയല്ലാത്ത പിണറായി വിജയനെയാണ് ഭോപ്പാലില്‍ തടഞ്ഞതെങ്കില്‍ കാണാമായിരുന്നുവെന്ന് പിണറായി

സമകാലിക മലയാളം ഡെസ്ക്

മാംഗ്ലൂര്‍: ഭോപ്പാലിലെ പരിപാടിയില്‍ പങ്കെടുക്കുന്നത് സുരക്ഷാപ്രശ്‌നമാണ് എന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചപ്പോള്‍ പോകാതിരുന്നത് മുഖ്യമന്ത്രി എന്ന പദവിയോടുള്ള മര്യാദ കൊണ്ടാണ്. മുഖ്യമന്ത്രിയല്ലാത്ത പിണറായി വിജയനെയാണ് തടഞ്ഞിരുന്നതെങ്കില്‍ ചന്ദ്രനും  ഇന്ദ്രനും തടഞ്ഞാലും നടക്കില്ല. അത്തരം വിരട്ടലുകളൊന്നും വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാംഗ്ലൂരില്‍ പറഞ്ഞു.
മാംഗ്ലൂരില്‍ മതസൗഹാര്‍ദ്ദ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച പാരമ്പര്യമുള്ളവരാണ് ആര്‍.എസ്.എസുകാര്‍. രാജ്യത്തിന്റെ പേര് ഹിന്ദുസ്ഥാന്‍ എന്നാവര്‍ത്തിക്കുന്നത് അവരുടെ മതസങ്കുചിതചിന്തയുടെ ഭാഗമാണ്. മതനിരപേക്ഷമായ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ ആദ്യമേ എതിര്‍നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് ആര്‍.എസ്.എസെന്നും പിണറായി വിജയന്‍ പറഞ്ഞു.
നുണപ്രചരണങ്ങള്‍ നടത്തുന്നതിന് പരിശീലനം നടത്തിക്കൊണ്ടാണ് അവര്‍ വര്‍ഗീയതയെ വളര്‍ത്തിയത്. ഇന്ത്യയുടെ പൊതുനയങ്ങള്‍ക്കെതിരെ നില്‍ക്കുന്ന സംഘമാണ് ഇവരെന്നും പിണറായി വിജയന്‍ പറഞ്ഞു.
കനത്ത സുരക്ഷയിലായിരുന്നു റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കപ്പെട്ടത്. സംഘപരിവാര്‍ സംഘടനകള്‍ പിണറായി വിജയനെ മാംഗ്ലൂരില്‍ കാലുകുത്തിക്കില്ലെന്ന് പ്രഖ്യാപിച്ച് ഹര്‍ത്താല്‍ നടത്തിയിരുന്നു. നിരോധനാജ്ഞ പുറപ്പെടുവിച്ചതുകൊണ്ട് സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധപരിപാടികള്‍ നടന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്