കേരളം

അന്വേഷണം സിബിഐക്ക് വിടണം: സുധീരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം സിബി ഐക്ക് വിട്ടുകൊടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മുഖ്യമന്ത്രിയുടെ പരസ്യമായ പ്രസ്താവന കാരണം അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് ആരോപിച്ചു. 
സത്യസന്ധമായ അന്വേഷണം നടക്കണമെങ്കില്‍ കേസ് സിബിഐക്ക് വിടണം. കേസ് ഒതുക്കിത്തീര്‍ക്കുന്നതിന് ഉന്നതതല ശ്രമം നടക്കുന്നതിന് ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ജനരോക്ഷം ഉയര്‍ന്ന സാഹചര്യത്തിലാണ് പിന്നീട് പ്രസ്താവന തിരുത്തിയത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ജനം വിശ്വസിക്കില്ലെന്നും വിഎം സുധീരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ