കേരളം

ആരെയോ സംരക്ഷിക്കാന്‍ ശ്രമമെന്ന്‌ ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടക്കെതിരായ ആക്രമണത്തില്‍ ഗൂഡാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് സംഭവത്തില്‍ ഗൂഡാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദുരൂഹതയുയര്‍ത്തുന്നതാണെന്ന് ചെന്നിത്തല ആരോപിച്ചു.

ആരെയോ സംരക്ഷിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണോ ഉണ്ടാകുന്നതെന്ന് സംശയമുണര്‍ത്തുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. മുഖ്യമന്ത്രി പിണറായി വിജയന്‍ പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്ന് പൊലീസ് പറയുന്നു. ജനം ഇതില്‍ ഏത് വിശ്വസിക്കണമെന്നും ചെന്നിത്തല ചോദിക്കുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സമയത്തു നടത്തിയ പ്രസ്താവന മുഖ്യമന്ത്രി പിന്‍വലിക്കണമെന്നും ചെന്നിത്തല പറഞ്ഞു. 

മുഖ്യ പ്രതിയായ സുനിയെ പൊലീസ് പിടിച്ചതിനു പിന്നാലെയാണ് നടിക്കെതിരായ ആക്രമണത്തില്‍ ഗൂഡാലോചനയില്ലെന്ന പരാമര്‍ശവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. കേസുമായി ബന്ധപ്പെട്ട് നിരപരാധികള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉയരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്