കേരളം

മാധ്യമങ്ങളെ വിലക്കിയത് സത്യം പുറത്ത് വരാതിരിക്കാനെന്ന് വി മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിക്കും കുടുംബത്തിനും മേല്‍ സമ്മര്‍ദ്ദവും ഭീഷണിയുമുണ്ടെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരന്‍. നടി മാധ്യമങ്ങളെ കാണുന്നത് വിലക്കിയത് സത്യം പുറത്ത് വരാതിരിക്കാനാണെന്നും, നടിയും കുടുംബവും പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു. കേസന്വേഷണം വെറും പ്രഹസനം മാത്രമാണ്. കേസില്‍ യഥാര്‍ത്ഥ പ്രതി ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാം. അതുകൊണ്ടാണ് കോസില്‍ ഗൂഡാലോചനയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത്.കേസന്വേഷണം സര്‍ക്കാരിന് നിയന്ത്രണമില്ലാത്ത ഏജന്‍സിയെ ഏല്‍പ്പിക്കണം. ഒന്നുകില്‍ അന്വേഷണം കേന്ദ്ര ഏജന്‍സി അല്ലെങ്കില്‍ കോടതി നിരീക്ഷണത്തില്‍ നടത്തുകയോ വേണമെന്നും വി മുരളീധരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

മന്യാര തടാകതീരത്ത്

'ബാലാക്കോട്ട് ആക്രമണം ലോകത്തെ അറിയിക്കുന്നതിന് മുമ്പ് പാകിസ്ഥാനെ അറിയിച്ചു; നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ മടയില്‍ കയറി കൊല്ലും'

ബില്ലടച്ചില്ല, കൊച്ചി കോര്‍പ്പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

ഇടിവള കൊണ്ട് മുഖത്തിടിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ജീവനക്കാരിക്ക് രോഗിയുടെ മര്‍ദനം, പ്രതി കസ്റ്റഡിയില്‍