കേരളം

കാരുണ്യപദ്ധതിയെ കൊല ചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിന് മാപ്പു നല്‍കില്ല: കെ.എം. മാണി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാരുണ്യപദ്ധതി അട്ടിമറിച്ച് ഇല്ലാതാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിന് അമ്മമാര്‍ മാപ്പു നല്‍കില്ലെന്ന് കെ.എം. മാണി പറഞ്ഞു. എത്ര സോപ്പിട്ട് കുളിച്ചാലും തേച്ചാലും മായ്ച്ചാലും അമ്മമാരുടെ കണ്ണീരിന്റെ പാപക്കറ തോമസ് ഐസകിന്റെ ദേഹത്തുനിന്നും മായില്ലെന്നും കെ.എം. മാണി പറഞ്ഞു.
കാരുണ്യ പദ്ധതി എല്‍.ഡി.എഫ്. സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് ആരോപിച്ച് കേരള കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.എം.മാണി.
പാവപ്പെട്ട രോഗികള്‍ക്ക് രണ്ടു ലക്ഷം രൂപവരെ ചികിത്സാസഹായം നല്‍കുന്ന കാരുണ്യപദ്ധതി ഇല്ലാതാക്കുന്നത് ജനങ്ങളോട് ചെയ്യുന്ന വലിയ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണി എം.പി, പി.ജെ. ജോസഫ് എന്നിവരും കേരള കോണ്‍ഗ്രസ് എം.എല്‍.എമാരും ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍