കേരളം

മാധ്യമവിലക്ക് പലര്‍ക്കും പലതും മൂടിവെക്കാന്‍ സഹായമായെന്ന് പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോടതികളിലെ മാധ്യമവിലക്കിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ക്ക് പലയിടത്തും പ്രവേശനം നിഷേധിക്കപ്പെട്ടു. പലര്‍ക്കും പലതും മൂടിവെയ്ക്കാന്‍ ഇത് സഹായകമായി. ഇത്തരം മറകള്‍ ഒരു കാലത്തും വിലപ്പോവില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.തിരുവനന്തപുരത്ത് സ്വദേശാഭിമാനി പുരസ്‌കാരം വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മാധ്യമങ്ങള്‍ക്ക് മേല്‍ കെട്ടിയുയര്‍ത്തുന്ന മറകള്‍ സ്ഥായിയില്ലെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. ഭീഷണി ഏത് കോണില്‍ നിന്നായാലും മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ എല്ലാകാലത്തും ജനങ്ങളുണ്ടാകുമെന്നും  പറഞ്ഞു. മുമ്പെത്തെ കാലത്തില്‍ നിന്നും മാധ്യമമൂല്യങ്ങളില്‍ വളര്‍ച്ചയുണ്ടായോ എന്ന കാര്യം മാധ്യമങ്ങള്‍ തന്നെ പരിശോധിക്കേണ്ടതാണെന്നും പിണറായി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ