കേരളം

റവന്യു വകുപ്പിനെതിരെ വ്യാപക പരാതിയെന്ന് മുഖ്യമന്ത്രി; മൂന്നാറിലെ വന്‍കിട കയ്യേറ്റ​ങ്ങ​ൾ ഒഴിപ്പിക്കണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തില്‍ റവന്യു മന്ത്രി പങ്കെടുക്കാതിരുന്നതിന് പിന്നാലെ റവന്യു വകുപ്പിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. റവന്യൂ വകുപ്പിനെ കുറിച്ച് വ്യാപകമായി പരാതികള്‍ ഉയരുന്നതായി മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. 

മൂന്നാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച തീരുമാനങ്ങള്‍ റവന്യുവകുപ്പ് ഫലപ്രദമായി നടത്തുന്നില്ല. മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. ചെറുകിട കയ്യേറ്റക്കാര്‍ക്ക്, അവര്‍ക്ക് മറ്റ് ഭൂമി ഇല്ലെങ്കില്‍ അനുഭാവപൂര്‍വമായ സമീപനം വേണമെന്നും പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു. 

മൂന്നാറിലെ പ്രാദേശിക നേതാക്കള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് സര്‍വകക്ഷി യോഗം വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിലെ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയും മൂന്നാര്‍ വിഷയത്തില്‍ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. 

മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ കോട്ടയത്തേക്ക് പോയത് വിവാദമായിരുന്നു. എന്നാല്‍ മറ്റ് പരിപാടികള്‍ ഉള്ളതിനാലാണ് യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതെന്ന് റവന്യുമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി