കേരളം

ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ള കാര്യത്തില്‍ യോഗം ചേര്‍ന്നിട്ട് എന്തു കാര്യം; മുഖ്യമന്ത്രിയുടെ യോഗത്തെ തള്ളി കാനം രാജേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഹൈക്കോടതിയുടെ പരിഗണയിലുള്ള കാര്യത്തില്‍ സര്‍ക്കാര്‍ യോഗം ചേര്‍ന്നിട്ട് എന്തു ചെയ്യാനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യോഗം ആരുവേണമെങ്കിലും ചേര്‍ന്നോട്ടെ, നിയമം അനുസരിച്ചായിരിക്കും മൂന്നാറില്‍ കാര്യങ്ങള്‍ നടക്കുകയെന്ന് കാനം പറഞ്ഞു. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ റവന്യു മന്ത്രി പങ്കെടുക്കാത്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കാനം.

ഇപ്പോഴത്തെ യോഗത്തിന് ആധാരമായ വിധത്തില്‍ മൂന്നാറില്‍ ആര്‍ക്കും ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിട്ടില്ല. നാലാം തിയതി അതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരികയാണ്. ഈ സാഹചര്യത്തില്‍ യോഗം ചേര്‍ന്നിട്ട് എന്തു കാര്യമെന്ന് കാനം രാജേന്ദ്രന്‍ ചോദിച്ചു.

കൈയേറ്റം ഒഴിപ്പിക്കലിന് വ്യക്തമായ നിയമമുണ്ട്. അത് അനുസരിച്ചേ കാര്യങ്ങള്‍ നടക്കൂ. യോഗം ആര്‍ക്കു വേണമെങ്കിലും വിളിക്കാം. ഇക്കാര്യത്തില്‍ സിപിഐയും സിപിഎമ്മും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും കാനം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്