കേരളം

മലക്കം മറിഞ്ഞ് ഗണേഷ് കുമാര്‍; അമ്മ പിരിച്ചു വിടണം, കപട മാതൃത്വം ഒഴിയണം

സമകാലിക മലയാളം ഡെസ്ക്

താരസംഘടനയായ അമ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗണേഷ് കുമാര്‍ സംഘടനയുടെ പ്രസിഡന്റായ ഇന്നസെന്റിന് കത്ത് നല്‍കി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മയുടെ ഭാഗത്ത് നിന്നുമുണ്ടായ പിഴവുകളും, ആരോപണങ്ങളും അക്കമിട്ട് നിരത്തിയാണ് ഗണേഷ് കുമാറിന്റെ പത്തിലധികം പേജുള്ള കത്ത്. 

നടിക്ക് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ ഇന്നസെന്റിനെ വിളിച്ച് ശക്തമായ നടപടി വേണമെന്ന് താന്‍ ആവശ്യപ്പെട്ടെങ്കിലും ഒരു പൊതുയോഗത്തിലും, മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന രഹസ്യ യോഗത്തിലുമായി നടപടികള്‍ ഇന്നസെന്റ് ഒതുക്കുകയായിരുന്നു എന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു. അമ്മയുടെ നേതൃത്വം തിരശീലയ്ക്ക് പിന്നില്‍ ഒളിച്ചു. 

വിഷയത്തില്‍ ഇടപെടണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടും ഇന്നസെന്റ് തയ്യാറായില്ല. സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടപ്പോഴും, സഹപ്രവര്‍ത്തകനെ വേട്ടയാടിയപ്പോഴും നിസംഗത പാലിച്ച അമ്മ കപടമാതൃത്വം ഒഴിയണമെന്നും ഗണേഷ് കത്തില്‍ പറയുന്നു. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയുടെ ആത്മാഭിമാനം ആണെന്ന് ഓര്‍ക്കണം.

ഒപ്പമുള്ളവരെ സംരക്ഷിക്കാന്‍ സാധിക്കാത്ത സംഘടന അപ്രസക്തമാണ്. മാധ്യമങ്ങള്‍ ദിലീപിനെ വേട്ടയാടിയപ്പോഴും അമ്മ നിസംഗത പാലിച്ചു. ദിലീപിനെ അമ്മ സംരക്ഷിച്ചില്ല. ദിലീപിനെതിരെ ഉയര്‍ന്ന നീക്കങ്ങളെ പ്രതിരോധിക്കാനും സംഘടന തയ്യാറായില്ല. അമ്മയിലെ ഒരു അംഗം ആക്രമിക്കപ്പെടുമ്പോള്‍ സത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ സംഘടനയ്ക്ക് കഴിഞ്ഞില്ല. 

ഇങ്ങനെ ഒരു സാഹചര്യത്തില്‍ സംഘടന പിരിച്ചുവിട്ട് അവരവരുടെ കാര്യം അവരവര്‍ തന്നെ നോക്കാന്‍ പറയുന്നതാകും മാന്യത.അമ്മയെ പോലൊരു സംഘടന സിനിമയക്ക് നാണക്കേടാണെന്നും ഗണേഷ് കുമാര്‍ കത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ