കേരളം

അമ്മ പിരിച്ചുവിടണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി; കേസ് സിബിഐ അന്വേഷിക്കണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: താരസംഘടനയായ അമ്മ പിരിച്ചുവിടണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസ് സിബിഐയ്ക്ക് വിടുകയാണ് വേണ്ടതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
താരസംഘടന ക്രിമിനലുകളുടെ കേന്ദ്രവും സംരക്ഷകരുമായി മാറിയിരിക്കുകയാണ്. അമ്മയിലെ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളും ജനപ്രതിനിധികളുമായ മുകേഷ്, ഇന്നസെന്റ്, ഗണേഷ് എന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയില്‍ത്തന്നെ നടന്‍ മുകേഷുമായി എന്‍.കെ. പ്രേമചന്ദ്രന്‍ കൊമ്പുകോര്‍ത്തിരുന്നു. മുകേഷുംകൂടി ഉള്‍പ്പെട്ട അമ്മ സംഘടനയുടെ യോഗത്തിനിടെയുണ്ടായ സംഭവങ്ങളെക്കുറിച്ചായിരുന്നു പ്രേമചന്ദ്രന്‍ ഏറെയും പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്